Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Director

ല​ഹ​രി​പാ​ർ​ട്ടി; സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ മ​ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ന​ട​ന്ന ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ മ​ക​ൾ ഉ​ൾ​പ്പ​ടെ 18 പേ​ർ അ​റ​സ്റ്റി​ൽ.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മൂ​ന്ന് സ്ത്രീ​ക​ളും ഹോ​ട്ട​ൽ മാ​നേ​ജ​രും ഉ​ൾ​പ്പെ​ടു​ന്നു.

Movies

വി​ണ്ണി​ലെ ഗ​ന്ധ​ർ​വ​വീ​ണ

മാ​ൻ​ഡ​ലി​ൻ, ബാ​ൻ​ജോ, ഗി​റ്റാ​ർ... ഒ​രു​പോ​ലെ സാ​മ്യ​ങ്ങ​ളും വ്യ​ത്യാ​സ​ങ്ങ​ളു​മു​ള്ള സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ. പി​താ​വി​ന്‍റെ വി​ര​ലു​ക​ൾ വി​സ്മ​യ​പ്പൂ​ക്ക​ൾ വി​ട​ർ​ത്തി​യ മാ​ൻ​ഡ​ലി​നി​ൽ മൂ​ന്നാം വ​യ​സി​ൽ തു​ട​ങ്ങി, ബാ​ൻ​ജോ​യി​ലൂ​ടെ ഗി​റ്റാ​റി​ലേ​ക്കൊ​ഴു​കി​യ​താ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ സം​ഗീ​തം.

ഇ​വ​യി​ൽ കൂ​ടു​ത​ൽ ഗാം​ഭീ​ര്യ​വും വൈ​വി​ധ്യ​വു​മു​ള്ള സ്വ​രം പ​ക​രു​ന്ന​തു ഗി​റ്റാ​റാ​ണ്. എ​ല്ലാ​ത്ത​രം സം​ഗീ​ത​ത്തി​ലും ഗി​റ്റാ​ർ ഇ​ണ​ങ്ങും; എ​ല്ലാ ഭാ​വ​ങ്ങ​ളും വെ​ങ്കി​ടേ​ഷി​ന്‍റെ സം​ഗീ​ത​ത്തി​ൽ ഇ​ണ​ങ്ങി​യ​തു​പോ​ലെ. ഒ​രു ഗി​റ്റാ​ർ നെ​ഞ്ചി​ൽ​ച്ചേ​ർ​ന്നി​ല്ലാ​ത്ത എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ രൂ​പം സ​ങ്ക​ല്പി​ക്കു​ക പ്ര​യാ​സം. വീ​ണ​യു​ടെ​യും സി​ത്താ​റി​ന്‍റെ​യും ശ​ബ്ദ​ങ്ങ​ൾ​വ​രെ അ​ദ്ദേ​ഹം ഗി​റ്റാ​റി​ൽ സൃ​ഷ്ടി​ക്കു​മാ​യി​രു​ന്നു​വ​ത്രേ.

എ​ല്ലാം അ​രു​ൾ

ഈ​ണ​ങ്ങ​ൾ മ​ന​സി​ൽ തെ​ളി​യി​ക്കു​ന്ന​തു ക​ട​വു​ളി​ന്‍റെ അ​രു​ൾ (ദൈ​വ​ത്തി​ന്‍റെ വ​രം) ആ​ണെ​ന്നാ​യി​രു​ന്നു എ​ക്കാ​ല​വും വെ​ങ്കി​ടേ​ഷി​ന്‍റെ പ​ക്ഷം. അ​ദ്ദേ​ഹം കൈ​തൊ​ട്ട​തെ​ല്ലാം മ​ല​യാ​ളി​യു​ടെ മ​ന​സു​തൊ​ട്ടു. ഒ​രി​ക്ക​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു: “എ​ന്‍റെ ട്യൂ​ണു​ക​ൾ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​തു ക​ട​വു​ളി​ന്‍റെ അ​നു​ഗ്ര​ഹം. സം​വി​ധാ​യ​ക​ർ ഓ​രോ സ​ന്ദ​ർ​ഭം പ​റ​യു​ന്പോ​ഴും ഈ​ണം മ​ന​സി​ൽ തെ​ളി​യും. ഇ​തെ​ല്ലാം എ​ങ്ങ​നെ വ​രു​ന്നു എ​ന്ന​റി​യി​ല്ല. പ്ലാ​നു​ക​ൾ എ​ല്ലാം ക​ട​വു​ളി​ന്‍റേ​താ​ണ്. ഞാ​ൻ വെ​റും വ​ർ​ക്ക​ർ മാ​ത്രം!”

അ​ദ്ദേ​ഹം ഗി​റ്റാ​റി​ൽ തൊ​ട്ടു​ണ​ർ​ത്തി​യ ചെ​റി​യ സം​ഗീ​ത​ശ​ക​ല​ങ്ങ​ൾ മ​നോ​ഹ​ര​ഗാ​ന​ങ്ങ​ളാ​യ ക​ഥ​ക​ൾ, തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നി​സ് ജോ​സ​ഫ് പ​ല​വ​ട്ടം ഓ​ർ​മി​ച്ചി​ട്ടു​ണ്ട്. ‘തു​ട​ർ​ക്ക​ഥ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ന്പോ​സിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന വേ​ള​യി​ൽ മ​ദ്രാ​സി​ലെ എ​വി​എം സ്റ്റു​ഡി​യോ​യു​ടെ ഡൈ​നിം​ഗ് റൂ​മി​ലി​രു​ന്ന് വെ​ങ്കി​ടേ​ഷ് ഒ​രു ശ​ക​ലം വാ​യി​ച്ചു. ഡെ​ന്നി​സി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​യി​രു​ന്നു അ​ത്. ഒ​രൊ​റ്റ കേ​ൾ​വി​യി​ൽ ആ ​ഗി​റ്റാ​ർ​നാ​ദം അ​ദ്ദേ​ഹ​ത്തി​നി​ഷ്ട​മാ​യി. അ​തി​നെ​യൊ​രു മു​ഴു​നീ​ള ഗാ​ന​മാ​ക്കി സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ക്ക​ഥ​യി​ലെ മ​റ്റു പാ​ട്ടു​ക​ളെ​ഴു​തി​യ​ത് ഒ.​എ​ൻ.​വി. കു​റു​പ്പാ​ണ്. അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങി​നി​ൽ​ക്കു​ന്നു. വെ​ങ്കി​ടേ​ഷ് ഗി​റ്റാ​റി​ൽ വാ​യി​ച്ച ഈ​ണം കേ​ൾ​പ്പി​ച്ച് അ​തി​ന​നു​സ​രി​ച്ച് വ​രി​ക​ൾ എ​ഴു​ത​ണ​മെ​ന്ന് ഒ​എ​ൻ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​ത​ന്നെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്. നി​ന്ന നി​ൽ​പ്പി​ൽ ഈ​ണം കേ​ട്ട് ക​വി ര​ണ്ടു വ​രി​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തു. ബാ​ക്കി നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഫോ​ണി​ൽ പ​റ​ഞ്ഞു​കൊ​ടു​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ആ ​പാ​ട്ട് തു​ട​ർ​ക്ക​ഥ​യി​ൽ എം.​ജി. ശ്രീ​കു​മാ​റി​ന്‍റെ​യും ചി​ത്ര​യു​ടെ​യും ശ​ബ്ദ​ത്തി​ൽ ഇ​ങ്ങ​നെ കേ​ട്ടു: ‘മാ​ണി​ക്യ​ക്കു​യി​ലേ നീ... ​കാ​ണാ​ത്ത കാ​ടു​ണ്ടോ... കാ​ണാ​ത്ത കാ​ട്ടി​ലേ​തോ നീ​ല​ക്ക​ട​ന്പു​ണ്ടോ...’

മ​റ്റൊ​രി​ക്ക​ൽ ഡെ​ന്നീ​സ് ജോ​സ​ഫി​നു വാ​യി​ച്ചു​കേ​ൾ​പ്പി​ച്ച സം​ഗീ​ത​ശ​ക​ല​ത്തി​ൽ​നി​ന്നാ​ണ് പാ​തി​രാ​ക്കി​ളി വ​രൂ പാ​ൽ​ക്ക​ട​ൽ​ക്കി​ളീ എ​ന്ന പാ​ട്ടു​ണ്ടാ​യ​ത്. കി​ഴ​ക്ക​ൻ പ​ത്രോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ​വേ​ള​യി​ലാ​ണ് ഈ ​സം​ഭ​വം. ഒ​എ​ൻ​വി​യു​ടെ സു​ന്ദ​ര​മാ​യ വ​രി​ക​ളും യേ​ശു​ദാ​സി​ന്‍റെ ആ​ലാ​പ​ന​വും ചേ​ർ​ന്ന​പ്പോ​ൾ പാ​ട്ട് അ​തി​സു​ന്ദ​രം. പാ​ട്ടി​നു പ​റ്റി​യ സ​ന്ദ​ർ​ഭം സി​നി​മ​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ടൈ​റ്റി​ൽ സോം​ഗ് ആ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മാ​യി ഇ​തു മാ​റി​യ​തു ച​രി​ത്രം. ഗി​റ്റാ​ർ ബി​റ്റു​ക​ളാ​യി ഈ​ണ​ങ്ങ​ൾ വി​രി​ഞ്ഞ വി​സ്മ​യം!

ഭാ​ഷ​ക​ൾ​ക്ക​പ്പു​റം

ഇ​രു​നൂ​റു ശ​ത​മാ​നം ത​മി​ഴ​നാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷെ​ന്നു സ്നേ​ഹ​പൂ​ർ​വം വി​ശേ​ഷി​പ്പി​ച്ച​ത് ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ർ​ത്തി​യാ​ണ്. രാ​ജാ​വി​ന്‍റെ മ​ക​നി​ലെ പാ​ട്ടു​ക​ൾ​ക്ക് ഈ​ണ​മി​ടാ​നെ​ത്തു​ന്പോ​ൾ മ​ല​യാ​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ഒ​ട്ടു​മി​ല്ല വെ​ങ്കി​ടേ​ഷി​ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മീ​റ്റ​റൊ​പ്പി​ച്ച് വ​രി​ക​ളെ​ഴു​താ​ൻ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും ആ ​പാ​ട്ടു​ക​ൾ മ​ല​യാ​ളി ആ​സ്വാ​ദ​ക​രെ ത്ര​സി​പ്പി​ച്ചു. ‘വി​ണ്ണി​ലെ ഗ​ന്ധ​ർ​വ വീ​ണ​ക​ളും’, ‘പാ​ടാം ഞാ​നാ ഗാ​ന​വും’, ‘ദേ​വാം​ഗ​ന​യും’ ഏ​റ്റു​പാ​ടാ​ത്ത​വ​ർ ചു​രു​ക്കം. മ​ല​യാ​ള​ത്തി​ന് അ​ങ്ങ​നെ പു​തി​യൊ​രു മ്യൂ​സി​ക് ഡ​യ​റ​ക്ട​റെ സ​മ്മാ​നം കി​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തേ മ​ല​യാ​ള​മ​റി​യാ​ത്ത​യാ​ൾ വൈ​കാ​തെ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്ത​മാ​യി. അ​ദ്ദേ​ഹം ചെ​യ്തു​വ​യ്ക്കു​ന്ന മീ​റ്റ​ർ ഗാ​ന​ര​ച​യി​താ​ക്ക​ൾ​ക്ക് ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള​വ​യാ​യി. ത​നി മ​ല​യാ​ളി​ത്ത​മു​ള്ള ഒ​ട്ടേ​റെ പാ​ട്ടു​ക​ൾ പി​റ​ന്നു. വെ​ങ്കി​ടേ​ഷ് ന​ൽ​കു​ന്ന ഈ​ണം കാ​സ​റ്റി​ൽ പ​ല​യാ​വ​ർ​ത്തി കേ​ൾ​ക്കു​ന്പോ​ഴേ​ക്കും പാ​ട്ടി​ന്‍റെ പ​ല്ല​വി ത​നി​യെ വ​രു​മെ​ന്ന് ഓ​ർ​മി​ച്ചി​ട്ടു​ണ്ട് ഗാ​ന​ര​ച​യി​താ​വ് ഐ.​എ​സ്. കു​ണ്ടൂ​ർ. അ​നി​യ​ൻ ബാ​വ ചേ​ട്ട​ൻ ബാ​വ എ​ന്ന ചി​ത്ര​ത്തി​ലെ പു​ല​രി പൂ​ക്ക​ളാ​ൽ എ​ന്ന പാ​ട്ടാ​ണ് വെ​ങ്കി​ടേ​ഷി​ന്‍റെ ഈ​ണ​ത്തി​ൽ ആ​ദ്യ​മാ​യി എ​ഴു​തി​യ​ത്. ഓ​ടി​ന​ട​ന്നു പാ​ട്ടു​ക​ൾ ചെ​യ്ത് ഏ​റ്റ​വും ഔ​ന്ന​ത്യ​ത്തി​ൽ നി​ൽ​ക്കു​ന്ന കാ​ല​മാ​ണ് അ​ന്നു വെ​ങ്കി​ടേ​ഷി​ന്‍റേ​ത്. എ​ന്നി​ട്ടും ഒ​രു പു​തി​യ ആ​ളാ​യ ത​ന്നെ ക​വി എ​ന്ന നി​ല​യി​ൽ ക​ണ്ട് വെ​ങ്കി​ടേ​ഷ് സ്വീ​ക​രി​ച്ചു​വെ​ന്ന് ഐ.​എ​സ്. കു​ണ്ടൂ​ർ പ​റ​യു​ന്നു. ഒ​ട്ടേ​റെ നാ​ട​ക​ങ്ങ​ൾ​ക്കും മേ​ലേ​പ്പ​റ​ന്പി​ൽ ആ​ണ്‍​വീ​ട്, വാ​ർ​ധ​ക്യ​പു​രാ​ണം, പു​തു​ക്കോ​ട്ട​യി​ലെ പു​തു​മ​ണ​വാ​ള​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കും പാ​ട്ടെ​ഴു​തി​യ​യാ​ളാ​ണ് അ​ദ്ദേ​ഹം.

മ​ല​യാ​ള​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ​പ്പോ​ൾ തെ​ന്നി​ന്ത്യ വി​ട്ട് അ​തേ മ​നോ​ഹാ​രി​ത​യോ​ടെ ബം​ഗാ​ളി​ൽ​വ​രെ വെ​ങ്കി​ടേ​ഷി​ന്‍റെ ഈ​ണ​ങ്ങ​ളെ​ത്തി. പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മാ​യും പാ​ട്ടു​ക​ളാ​യും അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളും തൊ​ട്ടു. അ​പ്പോ​ഴും മ​ല​യാ​ള​വും മ​ല​യാ​ളി​ക​ളും ഇ​വി​ട​ത്തെ സി​നി​മാ സൗ​ഹൃ​ദ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു പ്രി​യ​ങ്ക​ര​മാ​യി​രു​ന്നു. ത​നി​ക്കു പേ​രും പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ച​തു കേ​ര​ള​മാ​ണെ​ന്ന് അ​ദ്ദേ​ഹം എ​ന്നും ഓ​ർ​മി​ച്ചു. എ​പ്പോ​ൾ വി​ളി​ച്ചാ​ലും ഏ​തു ട്രെ​ൻ​ഡി​നൊ​പ്പി​ച്ചും പാ​ട്ടു​ക​ൾ ചെ​യ്യാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. പു​തി​യ ത​ല​മു​റ ഇ​ഷ്ട​പ്പെ​ടു​ന്ന റി​ഥ​വും സൗ​ണ്ടിം​ഗും ത​ന്‍റെ കൈ​യി​ൽ ത​യാ​റാ​ണെ​ന്ന് ഒ​രി​ക്ക​ലൊ​രു ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ വെ​ങ്കി​ടേ​ഷ് പ​റ​യു​ക​യും ചെ​യ്തു.

മ​ല​യാ​ളി​ക​ളെ അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലൂ​ടെ​യും ഫോ​ണ്‍​വി​ളി​ക​ളി​ലൂ​ടെ​യും ക​ണ്ടു​കൊ​ണ്ടി​രു​ന്നു. ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ഫേ​സ്ബു​ക്കി​ൽ മ​ല​യാ​ളി​ക​ൾ എ​ന്നെ​ക്കു​റി​ച്ച് എ​ഴു​തു​ന്ന​തെ​ല്ലാം ഇ​വി​ടെ മ​ല​യാ​ളി​ക​ളാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കാ​ണി​ച്ചു​ത​രാ​റു​ണ്ട്. മ​ല​യാ​ള​ത്തി​ൽ എ​ത്ര​യോ ന​ല്ല പു​തി​യ സം​ഗീ​ത​സം​വി​ധാ​യ​ക​ർ വ​ന്നു, എ​ത്ര​യ​ധി​കം പാ​ട്ടു​ക​ൾ വ​ന്നു. എ​ന്നി​ട്ടും വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ മ​ല​യാ​ളി​ക​ൾ ഓ​ർ​ക്കു​ന്നു. അ​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​വും പു​ര​സ്കാ​ര​വും. അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല...

ല​ഹ​രി പ​ട​ർ​ത്തി​യ ‘ശാ​ന്ത​മീ​രാ​ത്രി’​യും വാ​ത്സ​ല്യം തു​ളു​ന്പി​യ ‘താ​മ​ര​ക്ക​ണ്ണ​നു​റ​ങ്ങേ​ണ’​വു​മ​ട​ക്കം പാ​ട്ടു​ക​ളു​ടെ ഒ​രു ഭാ​വ​സാ​ഗ​രം മ​ല​യാ​ളി​ക​ൾ​ക്കു​മു​ന്നി​ൽ വി​ശാ​ല​മാ​യി​ക്കി​ട​ക്കു​ന്നു. അ​ല​ക​ളും അ​ല​യു​ന്ന കാ​റ്റും ഈ​ണ​മാ​യി ന​മ്മെ തൊ​ടു​ന്നു...

Movies

പ​ശ്ചാ​ത്ത​ല സം​ഗീ​ത​ങ്ങ​ളു​ടെ രാ​ജാ​വ്; സ്ഫ​ടി​കം പോ​ലൊ​രു ചി​ത്ര​ത്തി​ൽ ഇ​നി​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ​റ​യു​മാ​യി​രു​ന്നു: ഭ​ദ്ര​ൻ

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ. പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ രാ​ജാ​വാ​ണ് അ​ദ്ദേ​ഹ​മെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഭ​ദ്ര​ൻ എ​സ്പി​വി​യെ അ​നു​സ്മ​രി​ച്ച​ത്.

സ​മീ​പ​കാ​ല​ത്ത് വെ​ങ്കി​ടേ​ഷു​മൊ​ത്ത് ഏ​റ്റ​വും അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള ആ​ളാ​ണ് താ​നെ​ന്നും സ്ഫ​ടി​ക​ത്തി​ന്‍റെ റി-​റി​ലീ​സി​നു​വേ​ണ്ടി അ​ദ്ദേ​ഹം ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടെ​ന്നും ഭ​ദ്ര​ൻ പ​റ​യു​ന്നു.

മ​ല​യാ​ള സി​നി​മ​യു​ടെ King of background score. എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ ഈ ​പെ​ട്ടെ​ന്നു​ള്ള വി​യോ​ഗ​ത്തി​ൽ ഞാ​ൻ ഏ​റെ ദുഃ​ഖി​ക്കു​ന്നു...​സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ. സ്ഫ​ടി​കം 4k അ​റ്റ്മോ​സ് റീ​ലോ​ഡി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് മ്യൂ​സി​ക് റി-​ക്രി​യേ​റ്റ് ചെ​യ്യാ​ൻ അ​തീ​വ ശ്ര​മ​ക​ര​മാ​യി​രു​ന്നു. കാ​ര​ണം അ​തി​ന്‍റെ Orginal Sound Tracks ഒ​ന്നും സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​വും ജാ​ഗ്ര​ത​യും വ​ള​രെ സ്ലാ​ഹ​നീ​യ​മാ​യി​രു​ന്നു. എ​ന്നെ കൂ​ടെ​ക്കൂ​ടെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് വ​രെ അ​ദ്ദേ​ഹം വി​ളി​ക്കു​മാ​യി​രു​ന്നു. ഇ​നി​യും സ്ഫ​ടി​കം പോ​ലെ ഒ​രു സി​നി​മ കൂ​ടി എ​നി​ക്ക് പ്ര​വ​ർ​ത്തി​ക്ക​ണം അ​ത് എ​ന്‍റെ ഒ​രു അ​ന്തി​മ അ​ഭി​ലാ​ഷ​മാ​ണ് എ​ന്ന് പ​റ​യു​മാ​യി​രു​ന്നു.

ഇ​ത് പ​റ​യു​മ്പോ​ളൊ​ക്കെ ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല ഇ​ത്ര പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം ന​മ്മെ വി​ട്ടുപോ​കു​മെ​ന്ന്. ന​മ്മെ വി​ട്ടു​പി​രി​ഞ്ഞെ​ങ്കി​ലും ലോ​കം ഉ​ള്ളി​ട​ത്തോ​ളം കാ​ലം that everlasting music will stay with us. ആ​ദ​രാ​ഞ്ജ​ലി​ക​ൾ.

ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത സ്ഫ​ടി​ക​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ഒ​രു​ക്കി​യ​ത് വെ​ങ്കി​ടേ​ഷാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഏ​ഴി​മ​ല പൂ​ഞ്ചോ​ല ഇ​പ്പോ​ഴും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​ണ്.

Kerala

എസ്.പി. വെങ്കിടേഷ്: വല്ലം നിറയെ മധുരമൂറും ഗാനങ്ങൾ

കോട്ടയം: ഹൃദയം തൊടുന്ന മെലഡികളുമായി സംഗീത പ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... ഇന്നു ചെന്നൈയിൽ അന്തരിച്ച എസ്.പി. വെങ്കിടേഷ് എന്ന സംഗീതപ്രതിഭയെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.

വിവിധ ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം നൽകി. ഒപ്പം പശ്ചാത്തല സംഗീതംകൊണ്ടും സിനിമകളെ അനശ്വരമാക്കി.
1980–90 കാലഘട്ടങ്ങളിൽ മലയാള സിനിമയ്ക്കു അമൂല്യമായ നിരവധി ഗാനങ്ങളും പശ്ചാത്തല സംഗീതവും സമ്മാനിച്ച അദ്ദേഹം, മാധുര്യവും ക്ലാസിക്കൽ സ്പർശവുമുള്ള സംഗീതശൈലിയിലൂടെ വേറിട്ടുനിന്നു.

കഥയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങളെ നന്നായി മനസിലാക്കി ഒരുക്കുന്ന സംഗീതസംവിധാനമാണ് എസ്.പി. വെങ്കിടേഷിന്‍റെ പ്രത്യേകത. മെലഡി ഗാനങ്ങളിൽ അദ്ദേഹം പുലർത്തിയ ലാളിത്യവും ആത്മീയ സ്പർശവും ശ്രോതാക്കളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

ഹിറ്റുകളുടെ പെരുമഴയാണ് അദ്ദേഹം മലയാള സിനിമയ്ക്കുമേൽ വർഷിച്ചത്.
ഒരു വല്ലം പൊന്നും പൂവും (മിന്നാരം), തുമ്പിപ്പെണ്ണേ...(ധ്രുവം), തളിർവെറ്റിലയുണ്ടോ...(ധ്രുവം), പാതിരാക്കിളി (കിഴക്കൻ പത്രോസ്) തുടങ്ങി മലയാളികൾ ഏറെ ഏറ്റുപാടിയ ഗാനങ്ങൾ എസ്.പി ഒരുക്കി.

കിലുക്കം, കൗരവർ, സ്ഫടികം, ജോണിവാക്കർ തുടങ്ങിയ സിനിമകളെ സൂപ്പർ ഹിറ്റുകളാക്കുന്നതിൽ അതിലെ എസ്പി ഒരുക്കിയ ഗാനങ്ങളും സഹായിച്ചു. മലയാളം, തമിഴ്, കന്നട, ബംഗാളി, ഹിന്ദി, മറാഠ ഭാഷകളിൽ അദ്ദേഹത്തിന്‍റെ സംഗീതസ്പർശമെത്തി.

National

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ്(70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

1985-2000 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി മ​ല​യാ​ളം സി​നി​മ​ക​ൾ​ക്കാ​യി ഹി​റ്റ് ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യ വ്യ​ക്തി​യാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷ്.

1971ല്‍ ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ജ​യ​ഭാ​സ്‌​ക​റി​നൊ​പ്പം ഗി​ത്താ​ര്‍ വാ​യി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. 1975ല്‍ ​ക​ന്ന​ഡ സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യി ചു​വ​ടു​റ​പ്പി​ച്ചു.

1981ൽ ​പ്രേ​മ​യു​ദ്ധ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷ് സ്വ​ത​ന്ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ത​മ്പി ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ രാ​ജാ​വി​ന്‍റെ മ​ക​നി​ലെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ പ്രി​യ​ങ്ക​ര​നാ​ക്കി.

രാ​ജാ​വി​ന്‍റെ മ​ക​ന്‍, വി​ളം​ബ​രം, വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ള്‍, ദൗ​ത്യം, ഭൂ​മി​യി​ലെ രാ​ജാ​ക്ക​ന്‍​മാ​ര്‍, വ്യൂ​ഹം, കു​ട്ടേ​ട്ട​ന്‍, അ​പ്പു(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), മ​ഹാ​യാ​നം(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), നാ​ടോ​ടി, കാ​ഴ്ച​യ്ക്ക​പ്പു​റം, എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ, കി​ലു​ക്കം, ജോ​ണി വാ​ക്ക​ര്‍, ദേ​വാ​സു​രം(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), ധ്രു​വം, വാ​ല്‍​സ​ല്യം, പൈ​തൃ​കം, സൈ​ന്യം, സോ​പാ​നം, മി​ന്നാ​രം, മാ​ന്നാ​ര്‍ മ​ത്താ​യി സ്പീ​ക്കിംഗ്, മാ​ന്ത്രി​കം, സ്ഫ​ടി​കം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ സം​ഗീ​ത വൈ​ദ​ഗ്ധ്യം മ​ല​യാ​ളി ക​ണ്ടു.

 

Movies

വ​ന്ദേ​മാ​ത​ര​ത്തി​നു സം​ഗീ​തം ന​ൽ​കാ​ൻ കീ​ര​വാ​ണി

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഓ​സ്ക​ർ തി​ള​ക്കം സ​മ്മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​എം. കീ​ര​വാ​ണി മ​റ്റൊ​രു ച​രി​ത്ര​നേ​ട്ട​ത്തി​ൽ. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന് സം​ഗീ​തം ഒ​രു​ക്കാ​നു​ള്ള അ​പൂ​ർ​വ ബ​ഹു​മ​തി കീ​ര​വാ​ണി​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ന്ദേ​മാ​ത​രം എ​ന്ന അ​ന​ശ്വ​ര ഗാ​ന​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കീ​ര​വാ​ണി​യെ​ത്തേ​ടി അ​വ​സ​ര​മെ​ത്തി​യ​ത്.

കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ഒ​രു​ങ്ങു​ന്ന വ​ന്ദേ​മാ​ത​രം എ​ന്ന ഗാ​ന​ത്തി​നു സം​ഗീ​തം ന​ൽ​കു​ന്ന​ത് താ​നാ​ണെ​ന്ന വി​വ​രം കീ​ര​വാ​ണി ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2,500 ക​ലാ​കാ​ര​ന്മാ​രാ​ണ് കീ​ര​വാ​ണി​യു​ടെ സം​ഗീ​ത​വി​രു​ന്നി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ജ​നു​വ​രി 26-ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ വ​ന്ദേ​മാ​ത​രം എ​ന്ന ഐ​തി​ഹാ​സി​ക ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കാ​ൻ‌ ക​ഴി​ഞ്ഞ​തി​ൽ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​നും അ​ഭി​മാ​നി​ത​നു​മാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വി​നെ ആ​ഘോ​ഷി​ക്കാ​ൻ ന​മു​ക്ക് ഒ​ന്നി​ക്കാ​മെ​ന്നും കീ​ര​വാ​ണി എ​ക്സി​ൽ കു​റി​ച്ചു.

77-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ക​ർ​ത്ത​വ്യ​പ​ഥി​ൽ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ ലൂ​യി​സ് സാ​ന്‍റോ​സ് ഡാ ​കോ​സ്റ്റ, യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യാ​തി​ഥി​ക​ൾ.

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്ത് ത​ന്‍റേ​താ​യ മു​ദ്ര പ​തി​പ്പി​ച്ച കീ​ര​വാ​ണി, ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ലെ നാ​ട്ടു നാ​ട്ടു... എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ഓ​സ്ക​ർ വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സു​യ​ർ​ത്തി​യ​ത്. ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം സം​ഗീ​തം പ​ക​രു​ന്നു എ​ന്ന​തു ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്കും ആ​വേ​ശ​മാ​ണു പ​ക​രു​ന്ന​ത്.

Special News

കാന്‍സര്‍ മരണമായരികിലെത്തി; എന്നാല്‍, യേശു എന്നെ സുഖപ്പെടുത്തി: സ്റ്റീഫന്‍ ദേവസി

കീ ബോര്‍ഡില്‍ വേഗം കൊണ്ട് വിസ്മയം കാണിക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത ഒരു സംഗീത പരിപാടിക്കിടെയാണ് സ്റ്റീഫന്‍ ദേവസി താന്‍ മരണത്തിന്റെ വക്കില്‍നിന്ന് അദ്ഭുതകരരമായി ജീവിതത്തിലേക്കു പറന്നുയര്‍ന്ന കഥ പറയുന്നത്.

ശരാശരിക്കാരന്‍

സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊരു സാധാരണക്കാരനായ പയ്യന്‍ ആയിരുന്നു. ദാ ആയിരിക്കുന്ന പയ്യനെപ്പോലെ ഒരു സാധാരണക്കാരന്‍. പഠിക്കാന്‍ ഞാന്‍ ശരാശരിയായിരുന്നു. അത്ര ബില്യന്റൊന്നും ആയിരുന്നില്ല. തീര്‍ത്തും ശരാശരിക്കാരന്‍. എന്നാല്‍, ഒരു കാര്യം കൃത്യമായി ചെയ്തിരുന്നു. അമ്മ പറഞ്ഞതു പ്രകാരം ഞാന്‍ സണ്‍ഡേ സ്‌കൂളില്‍ പോകുമായിരുന്നു. അവിടെ പറയുന്ന ഒരു വാക്യമെങ്കിലും കാണാതെ പഠിക്കും. പഠിച്ചില്ലെങ്കില്‍ അമ്മ ചീത്ത പറയും, ഡാഡി ചീത്ത പറയും. അതു പേടിച്ച് പഠിക്കും.
അങ്ങനെയായിരുന്നു ഞാന്‍. ഞാന്‍ എന്നെ പറ്റി അധികമൊന്നും ചിന്തിച്ചിട്ടില്ല. എന്റെ ഭാവിയെ പറ്റിയും ചിന്തിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആയിരിക്കും ജീവിതം എന്നു കരുതി. സ്‌കൂളില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് എനിക്ക് ദിവസം ഒരടിയെങ്കിലുംകിട്ടും. യൂണിഫോം മര്യാദയ്ക്ക് ഇടില്ല, ഇംഗ്ലീഷ് സംസാരിക്കില്ല. ഞങ്ങളുടെ സ്‌കൂളില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ ഒരു വാക്കിന് 25 പൈസ ഫൈന്‍ കൊടുക്കണം. എന്തായാലും ഞാന്‍ ദിവസം അഞ്ചു ഉറുപ്പിക ചെലവാക്കുമായിരുന്നു.

പത്താം വയസിലെ പനി

പത്താം വയസില്‍ എനിക്കൊരു പനി വന്നു. അതൊരു പ്രത്യേക പനിയായിരുന്നു. അതു ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആയിരുന്നെന്നു തോന്നുന്നു. കാരണം ദൈവം എന്ന ഒരു ഓവനലിട്ട് ബേക്ക് ചെയ്യാന്‍ തുടങ്ങി. എന്നാല്‍, ആ രോഗം അപകടകാരിയായിരുന്നു. അതു ഗുരുതരമായ കാന്‍സര്‍ ആയിരുന്നു. എല്ലാവര്‍ക്കും ഞാന്‍ കീബോര്‍ഡ് വേഗത്തില്‍ വായിക്കുമ്പോള്‍ ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നു വന്നയാളാണെന്നു തോന്നും. എന്നാല്‍, ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നുള്ള ആളല്ല. അതൊരു ഗിഫ്റ്റ് ആയിരുന്നു. എന്റെ പനി മാറുന്നില്ല. ദിനംതോറും വഷളായി. രക്ഷപ്പെടില്ല എന്ന സ്ഥിതിയായി. മരണത്തിന്റെ വക്കിലെത്തിയതും ഡോക്ടര്‍ ഡാഡിയോടു പറഞ്ഞു. ദുബായില്‍നിന്ന് എത്രയും വേഗം നാട്ടിലെത്തുക. ഫ്യൂണറല്‍ നടത്താനുള്ള പണവും കരുതാന്‍ പറഞ്ഞു.

ദൂതനെപ്പോലെ ഒരാള്‍

എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അപ്പോള്‍ ഒരു പാസ്റ്റര്‍ ഞങ്ങളുടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താന്‍ വന്നു. ഞങ്ങളാരും അദ്ദേഹത്തെ മുമ്പു കണ്ടിട്ടില്ല. എല്ലാവരും ഡാഡി വരുന്നതുവരെ എന്റെ ആയുസ് രണ്ടു ദിവസംകൂടി നീട്ടിക്കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന സമയം ആയിരുന്നു അത്. അപ്പോള്‍ പാസ്റ്റര്‍ എന്റെ കിടയ്ക്കരികില്‍ വന്നു പറഞ്ഞു ഈ ബാലന്‍ നിരവധി ദേശങ്ങളില്‍ യാത്ര ചെയ്യും... അതുകേട്ട് എല്ലാവരും ഞെട്ടി. ഇതെന്താ ഇദ്ദേഹം പറയുന്നത്. ഏതു നിമിഷവും മരിക്കുമെന്നു കരുതിയിരിക്കുമ്പോള്‍ വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമെന്നു പറയുന്നു. പാസ്റ്റര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, അതു ദൈവത്തിന്റെ മെസേജ് ആയിരുന്നു. എന്നാല്‍, ആ നിമിഷം ഞാന്‍ സുഖപ്പെട്ടു. എന്റെ രക്തത്തിന്റെ കൗണ്ട് ശരിയായ നിലയിലേക്കു വന്നു.

ആ കീബോര്‍ഡ്

എന്റെ സംസ്‌കാരം നടത്താന്‍ കൊണ്ടുവന്ന പണം ഉപയോഗിച്ച് ഡാഡി എനിക്കൊരു കാസിനോ കീബോര്‍ഡ് വാങ്ങിത്തന്നു. അന്നു ഞാന്‍ കീബോര്‍ഡില്‍ പരിശീലനം തുടങ്ങി. അവിടെനിന്നാണ് ഈ സ്റ്റീഫന്‍ ദേവസിയുടെ തുടക്കം. അല്ലാതെ എനിക്ക് യാതൊരു സംഗീത പശ്ചാത്തലവുമില്ല. എനിക്കറിയാം എന്ന രക്ഷിച്ച ഓള്‍ റൗണ്ടര്‍, സര്‍വശക്തന്‍ അത് യേശുവാണ്.... ഇത്രയും പറഞ്ഞിട്ട് ഒ്ന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു... എന്ന ഗാനം പാടിയാണ് തന്റെ സാക്ഷ്യം അദ്ദേഹം അവസാനിപ്പിച്ചത്.

Movies

അ​ത്യ​പൂ​ർ​വം ഈ ​ദേ​വ​രാ​ജ മ്യൂ​സി​യം

മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന രം​ഗ​ത്ത് ശു​ദ്ധ സം​ഗീ​ത​ത്തി​ന്‍റെ ഇ​ല​ഞ്ഞി​പ്പൂ​മ​ണം ആ​സ്വാ​ദ​ക​രു​ടെ ഇ​ന്ദ്രി​യ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ത്തി​യ ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള മ്യൂ​സി​യം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

ഒ​രു സം​ഗീ​തോ​പാ​സ​ക​ന്‍റെ ജീ​വ​ത രേ​ഖ അ​തി​ന്‍റെ ത​നി​മ​യും പൊ​ലി​മ​യും ഒ​ട്ടും ചോ​രാ​തെ അ​നാ​വ​ര​ണം ചെ​യ്താ​ണ് മ്യൂ​സി​യം ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഒ​ല്ലാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നേ​കം ഗാ​ന​ങ്ങ​ളി​ലൂ​ടെ സ​മ്പ​ന്ന​മാ​ക്കി​യ മാ​സ്റ്റ​റു​ടെ പേ​രി​ലു​ള്ള മ്യൂ​സി​യ​വും പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ക

Latest News

Corehub Up